നെടുംകുന്നം: അനുദിനം തകർന്നുകൊണ്ടിരിക്കുന്ന കാർഷിക മേഖലയിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ. അജിത് മുതിരമല. കേരള കോൺഗ്രസ് മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാർഷിക പ്രവർത്തനങ്ങളെയും തൊഴിൽ ഉറപ്പ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വികലമായ നയങ്ങൾക്കെതിരേ 25ന് കറുകച്ചാലിൽ നടക്കുന്ന യുവജന പ്രതിഷേധം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് സി.ടി. തോമസ് അധ്യക്ഷത വഹിച്ചു. ഏബ്രഹാം ജോസ്, വിപിൻ സെബാസ്റ്റ്യൻ, സണ്ണി കാക്കനാട്, ബിനോയി പള്ളിക്കാമറ്റം, എം.വി. വർഗീസ്, വിനു ജേക്കബ്, വിജി സെബാസ്റ്റ്യൻ, ലാലിച്ചൻ ടി.ജെ, ജോബി ആന്റണി എന്നിവർ പ്രസംഗിച്ചു.