വികാരി ജെനെറൽമാരായ റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, റവ. ഫാ. ജോർജ് ചേലക്കൽ, റവ ഫാ. ഹാൻസ് പുതിയാ കുളങ്ങര, റവ. ഫാ. ടോമി അടാട്ട്, റവ. ഫാ. ജോർജ് എട്ടുപറ, രൂപതയുടെ വിവിധ ഇടവകകൾ, മിഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർ സന്യസ്തർ, അൽമായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത ഒരു വർഷക്കാലം രൂപതയിൽ കൂടുതൽ ഇടവകകൾ ഉണ്ടാകുവാനുംഇടവക കേന്ദ്രീകൃതമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ രക്ഷാധികാരിയും, വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, രൂപതാ ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ റീജണുകളിൽ നിന്നും രണ്ട് അൽമായ പ്രതിനിധികളും ഓരോ വൈദികരും ഉൾപ്പടെ ഇരുപത്തി ഏഴ് അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ രൂപതയിലെ ഓരോ ഇടവകകളിലും, മിഷനുകളിലും , റീജിയണ്‍, രൂപത തലങ്ങളിലും ഇടവക വർഷത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടക്കും.
ഷൈമോൻ തോട്ടുങ്കൽ