പെരിയ: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ രക്ഷിതാക്കളായ വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പരിപാടിക്ക് തുടക്കമായി. പെരിയ മഹാത്മാ മോഡല്‍ ബഡ്സ് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് അധ്യക്ഷനായിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, അസാപ് പ്രോഗ്രാം മാനേജര്‍ ജിസ് ജോര്‍ജ്, ബഡ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ദീപ, കെ.നിത എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച 11 പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. പുല്ലൂര്‍ പെരിയ, അജാനൂര്‍ പഞ്ചായത്തുകളില്‍ നിന്നായി 30 പേരാണ് ആദ്യ ബാച്ചില്‍ പരിശീലനം നേടുന്നത്. ഹാന്‍ഡ് എംബ്രോയ്ഡറി, ടൈലറിംഗ് എന്നിവയിലാണ് ഇവര്‍ പരിശീലനം നേടുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭ്യമാകും.