സെമിഫൈനൽ രണ്ടു മത്സങ്ങളായിട്ടാണ് നടത്തിയത്. രണ്ടു മത്സരങ്ങളിൽ നിന്നും കൂടി ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ ഏജ് ഗ്രൂപ്പിൽ നിന്നുമുള്ള അഞ്ചു മത്സരാർഥികളാണ് ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. സുവാറ 2021 ബൈബിൾ ക്വിസ് ഫൈനൽ മത്സരം മാഞ്ചസ്റ്റർ സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിൽ ഡിസംബർ 11ന് നടക്കും. ഗവണ്മെന്റ് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക.
മത്സരങ്ങളുടെ നടത്തിപ്പിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായാൽ മത്സരാർഥികളെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുന്നത്. സുവാറ 2020 മത്സരങ്ങൾ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയതു പോലെ തന്നെ സുവാറ രണ്ടാംവർഷ മത്സരങ്ങളും വിശ്വാസികളിൽനിന്നും വ്യത്യസ്തമായി മുതിർന്നവരും മത്സരങ്ങളിൽ പങ്കെടുക്കുന്നു മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ് വൈബ്സൈറ്റ് സന്ദർശിക്കുകയോ റീജണൽ കോർഡിനേറ്റർസുമായിട്ട് ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
ടോമി അടാട്ട് ചാക്കോ