കാസര്‍ഗോഡ്: വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അന്താരാഷ്ട്ര അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് "പക്ഷിനോട്ടം- തൂവല്കുപ്പായക്കാരെ തേടിയൊരു യാത്ര' ബോധവത്കരണ പരിപാടി നടത്തി. കാസര്‍ഗോഡ് ജിഎച്ച്എസ്എസിലെ ഫോറസ്ട്രി ക്ലബുമായി സഹകരിച്ചായിരുന്നു പരിപാടി. നഗരസഭ കൗണ്‍സിലര്‍ ഡി. രഞ്ജിത ഉദ്ഘാടനം ചെയ്തു.
സാമൂഹിക വനവല്ക്കണ വിഭാഗം ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി. ധനേഷ് കുമാര്‍ അധ്യക്ഷനായി. കാസര്‍ഗോഡ് മാര്‍ക്കറ്റിലും കാസര്‍ഗോഡ് പള്ളത്തും ഇരുപത്തഞ്ചോളം കുട്ടികള്‍ പക്ഷി നിരീക്ഷണം നടത്തി. കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ 2015 മുതല്‍ അങ്ങാടിക്കുരുവികള്‍ക്കായി വനംവകുപ്പിന്റെ സഹായത്തോടെ സ്ഥാപിച്ച കൂടുകളും അവയെ എങ്ങനെ പരിപാലിക്കുന്നെന്നും കുട്ടികള്‍ക്കു പരിചയപ്പെടുത്തി.
കാസര്‍ഗോഡ് ബേഡേഴ്സ് കൂട്ടായ്മയെ പ്രതിനിധീകരിച്ച് എം. ഹരീഷ്ബാബു രാവണീശ്വരം, ബയോളജിസ്റ്റ് നന്ദന് വിജയകുമാര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. നാരായണ നായിക്, കെ. അനിലന്‍, കെ.കെ. ബാലകൃഷ്ണന്, എന്‍.വി. സത്യന്, മുഖ്യാധ്യാപിക എ. ഉഷ, അധ്യാപികമാരായ എം. ശ്രീന, എന്‍. കവിത, എം. പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.