ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയിലെ കൈതപ്രം വാർഡിൽ വൈദ്യുതി ലൈൻ ഇല്ലാത്ത എല്ലാ പൊതുവഴികളിലും സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയിലൂടെ വെളിച്ചം പകരും. കൗൺസിലർ വിജിൽ മോഹനൻ യൂത്ത് കോൺഗ്രസ് പൊടിക്കളം യൂണിറ്റിന്റെ സഹായത്തോടെ രക്തസാക്ഷി ശുഹൈബിന്റെ സ്മരണർത്തമാണ് പദ്ധതി നടപ്പിലാക്കുന്നത്. സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ ആദ്യ സോളാർ സ്ട്രീറ്റ് ലൈറ്റ് ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ നാടിനു സമർപ്പിച്ചു. വാർഡ് കൗൺസിലർ വിജിൽമോഹനൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് റംഷാദ് പൊടിക്കളം, ടി.എൽ. ഏബ്രഹാം, പി.പി. ഷാജി,കെ.എം. ബിജു എന്നിവർ പ്രസംഗിച്ചു.