കേളകം: കേളകം ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ മൂന്നു ലക്ഷം രൂപ ചെലവിൽ മൂന്നു പേർക്കാണ് വാഹനങ്ങൾ നൽകിയത്. പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീവൻ പാലുമ്മി, തോമസ് പുളിക്കക്കണ്ടം, ഐസിഡിഎസ് സൂപ്പർവൈസർ ലക്ഷ്മിക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി പി.കെ. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ശങ്കേർസ് ഇന്റീരിയർ ഫർണിച്ചർ
പൂക്കോട് പ്രവർത്തനം ആരംഭിച്ചു
കൂത്തുപറമ്പ്: ഫർണിച്ചർ നിർമാണ വിതരണ രംഗത്ത് 74 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ശങ്കേർസ് ഫർണിച്ചറിന്റെ വിപുലീകരിച്ച നാലാമത്തെ ഷോറൂം ശങ്കേർസ് ഇന്റീരിയർ ഫർണിച്ചർ പൂക്കോട് പ്രവർത്തനം ആരംഭിച്ചു. കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.സുജാത അധ്യക്ഷത വഹിച്ചു. വ്യത്യസ്ത തരത്തിലുള്ള ഫർണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഉണ്ട്.