കണ്ണൂർ: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ വിവിധ സെന്ററുകള്‍ നടത്തിപ്പിന് നല്‍കുന്നതിനുള്ള പ്രീബിഡ് മീറ്റിംഗ് 22, 23, 24 തീയതികളില്‍ സെന്ററുകളില്‍ നടക്കും. 22ന് മട്ടന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ ഉച്ചയ്ക്ക് 12നും, ധര്‍മടം ടൂറിസം സെന്ററിലുള്ള വില്പനശാലകള് നടത്തുന്നതിന് ഉച്ചയ്ക്ക് രണ്ടിനും മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്കില്‍ ഉച്ചകഴി ഞ്ഞ് 3.30നും മുഴപ്പിലങ്ങാട് ബീച്ചില്‍ വാട്ടര്‍ സ്പോര്‍ട്സ് ആക്ടിവിറ്റീസ് നടത്തുന്നതിന് വൈകുന്നേരം നാലിനും മുഴപ്പിലങ്ങാട് ബീച്ചില്‍ സൈക്കിള്‍ സവാരി നടത്തുന്നതിന് വൈകുന്നേരം 4.15നും മുഴപ്പിലങ്ങാട് ബീച്ച് എന്‍ട്രി ഫീ കളക്ഷന്‍ വൈകുന്നേരം 4.30നും ചേരും. 23ന് ടേക്ക് എ ബ്രേക്ക് ശ്രീകണ്ഠപുരത്ത് ഉച്ചയ്ക്ക് രണ്ടിനും ഗൈഡന്‍സ് കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൈതല്‍മല ഉച്ചയ്ക്ക് മൂന്നിനും 24 ന് ചൂട്ടാട് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ രാവിലെ 10.30നും പയ്യന്നൂര്‍ ബാക്ക് വാട്ടര്‍ ടൂറിസം സെന്ററില്‍ ഉച്ചയ്ക്ക് 12.30നുമാണ് മീറ്റിംഗ്.