ചിറ്റാരിക്കാല്‍: മദ്യപന്റെ പണം പിടിച്ചുപറിച്ച് കുടുംബത്തെ പട്ടിണിയിലാഴ്ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അതിന് പരിഹാരം കാണാനുള്ള ബാധ്യത കൂടി സര്‍ക്കാരിനുണ്ടെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പില്‍ പറഞ്ഞു.
ഫെബ്രുവരി 20 ന് ഇരിട്ടിയില്‍ നിന്നാരംഭിച്ച "ജനം പ്രതികരിക്കണം ജനനന്മയ്ക്കായ്' പ്രചാരണ പരിപാടിയുടെ സമാപന സമ്മേളനം ചിറ്റാരിക്കാലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും വലിയ പിടിച്ചുപറിക്ക് ജനാധിപത്യ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു എന്നത് അത്യന്തം ലജ്ജാകരമാണ്. 250 ശതമാനം നികുതി ചുമത്തി മദ്യപന്റെ പോക്കറ്റടിക്കുന്ന സര്‍ക്കാര്‍ അതില്‍ 10 ശതമാനമെങ്കിലും അവരുടെ കുടുംബങ്ങള്‍ക്കായി വകയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചന് കൊല്ലക്കൊമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജിജി തച്ചാര്‍കുടിയില്‍, ജോസ് ചാരശേരില്, ജയ പുളിയനാട്ട് എന്നിവര്‍ പ്രസംഗിച്ചു.