വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ കൊടിക്കാട്ടുകാവ് കാർത്തിക തിരുനാൾ വേലക്ക് മുന്നോടിയായ തിരുതാലി ഘോഷയാത്ര നടത്തി. പുഴക്കലിടം രാജസ്വരൂപത്തിൽ നിന്ന് ആനയുടെയും താലപ്പൊലിയുടെയും അകന്പടിയോടെയാണ് ഘോഷയാത്ര തുടങ്ങിയത്. ഘോഷയാത്രയ്ക്ക് നാഗസഹായം, ഗണപതി സഹായം, ടൗണ്‍ മാരിയമ്മൻ ക്ഷേത്രം , കമ്മാന്തറ ദേശം, എൻ.എസ് എസ്. വടക്കഞ്ചേരി, നായർ സമാജം വടക്കഞ്ചേരി എന്നിവടങ്ങളിൽ സ്വീകരണം നൽകി. ഘോഷയാത്ര ക്ഷേത്രത്തിലെത്തി ഭഗവതിക്ക് തിരുതാലി ചാർത്തി ദീപാരാധന നടന്നു.
പി.ടി. ഉണ്ണാലച്ചൻ , വി.പി. പങ്കുഅച്ചൻ , വി.പി. ഉണ്ണി, പി.കെ. ജയകുമാർ എന്നിവർ നേതൃത്വം നല്കി. നാളെ പള്ളിവേട്ട നടക്കും. 23ന് വലിയ ആറാട്ട്, 24ന് അശ്വതി കുമ്മാട്ടി, 25 ഓട്ട കുമ്മാട്ടി എന്നിവയുണ്ടാകും.26 നാണ് വേല. കലാപരിപാടികൾ പി.ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. 120 കലാകാരികൾ പങ്കെടുത്ത മഹിഷാസുരമർദ്ദിനി നൃത്ത ശില്പവും അരങ്ങേറി.