കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കെപിസിടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഏഴാം ശന്പള പരിഷ്കരണം നടപ്പാക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റായി ഡോ. ലൈജു വർഗീസിനെയും സെക്രട്ടറിയായി ഡോ. പി.ആർ. ജയകൃഷ്ണനേയും ട്രഷററയി നിബു വർഗീസിനെയും തെരഞ്ഞെടുത്തു.ഡോ. സിറിയക് ജോബാണ് വൈസ് പ്രസിഡന്റ്, ആൽഫിൻ ചാക്കോയാണ് ജോയിന്റ് സെക്രട്ടറി.
ജില്ലാ പ്രസിഡന്റ് ലൈജു വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി റോണി ജോർജ്, ഡോ. ജോപ്രസാദ്, മാത്യു, ഡോ. ജോബിൻ ജോസ് ചാമക്കാല, ഡോ. ഷിജോ കെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.