കുവൈറ്റ് സിറ്റി : രാജ്യാന്തരതലത്തിൽ കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അത്യാവശ്യമില്ലെങ്കിൽ രാജ്യത്തേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രാലയം പൗര·ാരോട് അഭ്യർത്ഥിച്ചു. വിദേശത്തുള്ള കുവൈറ്റ് പൗര·ാരോട് അതത് രാജ്യങ്ങൾ സ്വീകരിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികളും ജാഗ്രത നിർദേശങ്ങളും പൂർണമായും പാലിക്കാൻ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ കഴിയുന്ന സ്വദേശികൾ എന്ത് ആവശ്യങ്ങൾക്കും അതാത് രാജ്യങ്ങളിലെ കുവൈറ്റ് എംബസിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ അതിർത്തി കടന്ന് തീവ്ര വ്യാപനശേഷിയുമുള്ള ഒമിക്രോണ്‍ എത്താതിരിക്കാൻ ശക്തമായ പ്രതിരോധ സംവിധാനമാണ് രാജ്യം സ്വീകരിച്ചിരിക്കുന്നതെന്നും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി.
സലിം കോട്ടയിൽ