കോട്ടയം: പുത്തനങ്ങാടി കുന്നുംപുറത്ത് വർഷങ്ങളായി ഉപയോഗശൂന്യമായി നിൽക്കുന്നതും തുരുമ്പെടുത്ത് നിലത്തു വീഴാറായി സമീപവാസികൾക്ക് അപകട ഭീഷണി ഉയർത്തുന്നതുമായ ടവർ ഉടൻ പൊളിച്ചുനീക്കണമെന്ന് കേരള കോൺഗ്രസ്-എം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കളക്ടർക്കു പ്രദേശവാസികളുടെ നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
രാഹുൽ രഘുനാഥ് അധ്യക്ഷത വഹിച്ച യോഗം കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ ഉദ്ഘാടനം നിർവഹിച്ചു. കിങ്ങ്സ്റ്റൺ രാജാ, അനന്തു പി.ജെ., സത്യൻ ടി.എസ്., മുഹമ്മദ് റാഫി, പ്രമോദ് കെ.എസ്., പ്രജിത് പ്രതാപൻ, പ്രബിൻ കെ.എസ്., അജി ടിസി റോയ്, മഞ്ചേഷ് പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.