കൂരോപ്പട: മാർച്ച് മാസം അവസാനിക്കുന്നതിനു ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ പഞ്ചായത്തിലെ വികസനപദ്ധതികൾ ഭൂരിപക്ഷവും പാതിവഴിയിലാണ്. 17 വാർഡുകളിലും റോഡ് ഉൾപ്പെടെയുള്ള പല നിർമാണപ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതിനു കരാറുകാർ എത്തിയിട്ടില്ല.
ലക്ഷങ്ങൾ മുടക്കി പഞ്ചായത്ത് വാങ്ങിയ സ്ഥലത്തു മാലിന്യ സംഭരണ കേന്ദ്രത്തിന്റെ നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല.
താത്കാലിക കെട്ടിടത്തിൽ മാലിന്യം തരംതിരിക്കുന്നതിന് എത്തുന്ന വനിതകളായ ഹരിതസേനാംഗങ്ങൾ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുവരെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
ജലജീവൻ മിഷന്റെ നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാൽ റോഡ് നിർമാണത്തെയും ബാധിച്ചിരിക്കുകയാണ്. ഇത് പങ്ങട പ്രദേശത്തെ ജനങ്ങളെ ഏറെ ദുരിതത്തിലാണ്. പൈപ്പുകൾ പോലും എത്തിയിട്ടുമില്ല.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥലത്തില്ലാത്തതു പദ്ധതികളുടെ ഗതിവേഗം കുറയ്ക്കുന്നതിനും ബജറ്റ് അവതരിപ്പിക്കുന്നതിനും താമസവും വരുത്തി. ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചു.
ഗ്രാമപഞ്ചായത്തിലെ കെടുകാര്യസ്ഥതക്കെതിരേ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നു പഞ്ചായത്തിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് മെംബർമാരായ ബാബു വട്ടുകുന്നേൽ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, സന്ധ്യാ സുരേഷ്, അമ്പിളി മാത്യൂ, സോജി ജോസഫ് എന്നിവർ പ്രസംഗിച്ചു.