കോട്ടയം: കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയൻ പിടിയിൽ. പാണ്ടി ജയൻ എന്നു വിളിക്കുന്ന കൊഴുവനാൽ വലിയപറമ്പിൽ ജയനെ (45)യാണ് പാലാ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഇയാളുടെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇതു തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇവരുടെ പരാതിയെത്തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജയനെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.