കടുത്തുരുത്തി: മഴവെള്ളം വീണു വീട്ടുമുറ്റത്തെ ഗ്രാനൈറ്റിന്റെ നിറം മാറി. കടുത്തുരുത്തിക്കു സമീപം അലരിയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം വീണപ്പോളാണ് ഈ സംഭവം. പഞ്ചായത്ത് ജീവനക്കാരനായ അലരി പുഴകരോട്ട് ടോജിയുടെ വീടിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റിന്റെ നിറമാണ് മാറിയത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊള്ളി നിറം മാറിയ നിലയിലാണ് ഗ്രാനൈറ്റുകളെന്ന് ടോജി പറയുന്നു. കൊച്ചിയിലെ മാലിന്യം കത്തലുമായി ബന്ധപ്പെട്ട് ആസിഡ് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെയാണ് ഈ സംഭവം. ഗ്രാനൈറ്റുകളില്‍ പുള്ളിക്കുത്തുകളും നിറം മാറിയ നിലയിലുമാണ്. ആസിഡ് ഒഴിച്ചപ്പോള്‍ ഉണ്ടാകുന്ന അവസ്ഥ തന്നെയാണ് ഉണ്ടായിരിക്കുന്നതെന്നും ടോജി പറയുന്നു.