മണിമല: അങ്കണവാടി വര്‍ക്കര്‍മാരുടെ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടി രൂപീകരിക്കുന്ന അഞ്ചംഗ സാമൂഹിക പ്രവര്‍ത്തകരുടെ സെലക്ഷന് കമ്മിറ്റിയിലേക്ക് സിപിഎം, സിപിഐ പാര്‍ട്ടി ഭാരവാഹികളെ മാത്രം ഉള്‍പ്പെടുത്തിയ മണിമല പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു.
യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ഭേദഗതി നിര്‍ദേശിച്ചെങ്കിലും പ്രസിഡന്റ് അംഗീകരിക്കാന്‍ തയാറായില്ല.
അര്‍ഹതയുള്ളവരെ മാറ്റിനിര്‍ത്തി പിന്‍വാതില്‍ നിയമനത്തിനുവേണ്ടിയുള്ള ഗൂഢനീക്കമാണ് ഭരണകക്ഷികള്‍ നടത്തുന്നതെന്നും ജനകീയ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ സ്വന്തം ഇഷ്ടക്കാരെ വിവിധ തസ്തികളില്‍ തിരികെ കയറ്റുന്നതിനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും യുഡിഎഫ് അംഗങ്ങള്‍ അറിയിച്ചു.
കമ്മിറ്റി ബഹിഷ്കരണത്തിനുശേഷം ചേര്‍ന്ന യോഗത്തില്‍ പി.ജെ. ജോസഫ് കുഞ്ഞ്, പി.ജി. പ്രകാശ്, പി.എസ്. ജമീല, മിനി മാത്യു എന്നിവര്‍ പ്രസംഗിച്ചു.