പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തിലെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ഉത്പാദന മേഖലയിൽ 46.50 ലക്ഷം രൂപയുടെ 19 പദ്ധതികളും സേവനമേഖലയിൽ 2.98 കോടി രൂപയുടെ 79 പദ്ധതികളും ഉൾപ്പെടെ 137 പദ്ധതികൾക്കാണ് അംഗീകാരം.
വനിതാ ഘടക പദ്ധതിക്കായി 13.19 ലക്ഷം രൂപയും പട്ടികജാതിക്കാരുടെ സമഗ്ര വികസനത്തിനായി 19.6 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതകൾക്കായി ഫിറ്റ്നസ് സെന്റർ, വ്യക്തിഗത തൊഴിൽ സംരംഭ പദ്ധതി എന്നിവയും നടപ്പാക്കും. പട്ടികവർഗക്കാർക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്, വാട്ടർ ടാങ്ക് വിതരണ പദ്ധതി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കായി അങ്കണവാടി കലോത്സവം, വയോജനങ്ങളുടെ കായികമേള എന്നിവ ഈ വർഷം നടത്തും. സ്കൂൾ, ആശുപത്രികൾ, അങ്കണവാടികൾ എന്നിവ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ 50 ലക്ഷവും ഉൾപ്പെടുത്തി.
20 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നവീകരിക്കും. ലൈഫ് പദ്ധതി ഉൾപ്പെടുന്ന പാർപ്പിട മേഖലയ്ക്ക് ഒരു കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. റോഡ് വികസനത്തിനായി 80 ലക്ഷം രൂപയുടെ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.