റിയാദ്: റിയാദ്നവോദയ ക്യാരം ടൂർണമെന്റിൽ (ഡബിൾസ്) അസിസ്, സിയാദ് എന്നിവർ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ഷംസ്, നൗഷാദ് എന്നിവരുടെ ടീമിനെയാണ് പരാജയപ്പെടുത്തിയത്. ജേതാക്കൾക്ക് എസ്ടി കാർഗോ നൽകിയ 1001 റിയാലും ട്രോഫിയും ലഭിച്ചു.
ജേതാക്കൾക്ക് എസ്ടി കാർഗോ മാനേജർ ഫത്തീൻ ട്രോഫി കൈമാറി. റണ്ണേഴ്സ് അപ്പിന് ന്യൂ സഫാ മക്ക പോളിക്ലിനിക് നൽകിയ 501 റിയാലും ട്രോഫിയും നവോദയ ഭാരവാഹികളായ രവീന്ദ്രൻ, ബാബുജി എന്നിവർ കൈമാറി. 14 ടീമുകൾ മാറ്റുരച്ച മത്സരം ബത്ത ക്ലാസിക് ഓഡിറ്റോറിയത്തിൽ 3 ബോർഡുകളിലാണ് നടന്നത്. മത്സരങ്ങൾ ഷിഹാബ് കൊട്ടുകാട് ഉദ്ഘാനം ചെയ്തു. സത്താർ കായംകുളം, ജയൻ കൊടുങ്ങല്ലൂർ, ഷൈജു പച്ച, ഗോപൻ കൊല്ലം, ബാബുജി, വിക്രമലാൽ, രവീന്ദ്രൻ പയ്യന്നൂർ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീരാജ്, മിഥുൻ, ഗോപിനാഥക്കുറുപ്പ്, കുമ്മിൾ സുധീർ എന്നിവർ കളികൾ നിയന്ത്രിച്ചു. മത്സരത്തോടനുബന്ധിച്ച് സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും നടന്നു.
കുമിൽ സുധീർ