മേലുകാവ്: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അംഗം ഷോൺ ജോർജ് അധ്യക്ഷത വഹിച്ചു.
ഇലവീഴാപൂഞ്ചിറയിലെ ശുദ്ധജല തടാകത്തിൽനിന്നു വൈദ്യുതി ഉപയോഗിക്കാതെ ഗ്രാവിറ്റി ഫ്ളോയിലൂടെ ഇലവീഴാപൂഞ്ചിറ വാർഡിലെ 155 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണ് യാഥാർഥ്യമായിരിക്കുന്നത്.
മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, പഞ്ചായത്തംഗങ്ങളായ ഷീബാമോൾ ജോസഫ്, അലക്സ് ജോസഫ്, കെ.ആർ. അനുരാഗ്, ജോസുകുട്ടി ജോസഫ്, ഷൈനി ബേബി, ബിൻസി ടോമി, ഡെൻസി ബിജു, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിറ്റോ തെക്കേൽ, വിവിധ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയാറാക്കിയ സാമൂഹിക പ്രവർത്തകൻ പി.എസ്. അനിൽ പൊട്ടംമുണ്ടക്കലിനെ ഷോൺ ജോർജ് അഭിനന്ദിച്ചു.