കാസര്‍ഗോഡ്: പയ്യന്നൂരില്‍ നിന്ന് കാസര്‍ഗോട്ട് എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയ അഞ്ച് വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഹോട്ടലില്‍ മറന്നു. പരീക്ഷ തുടങ്ങാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയിരിക്കെ ഹാള്‍ ടിക്കറ്റില്ലാതെ ആശങ്കയിലായ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡിപിസി സ്ട്രൈക്കര്‍ തുണയായി എത്തി.
ഇന്നലെ രാവിലെയാണ് സംഭവം. പയ്യന്നൂരിലെ അനാഥാലയത്തില്‍ നിന്ന് ചട്ടഞ്ചാലിലെ എംഐസി സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയ അഞ്ചു വിദ്യാര്‍ഥികളാണ് ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ട് ഏറെ നേരം പരിഭ്രാന്തരായത്. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ഇവര്‍ പ്രാതലിനായി സമീപത്തെ ഹോട്ടലില്‍ കയറിയിരുന്നു.
ഹോട്ടലില്‍ നിന്നിറങ്ങുമ്പോള്‍ ഹാള്‍ ടിക്കറ്റ് അടങ്ങിയ ബാഗ് എടുക്കാന്‍ മറന്നു. അഞ്ചുപേരുടേയും ഹാള്‍ ടിക്കറ്റുകള്‍ ഒരു ബാഗിലായിരുന്നു. ചട്ടഞ്ചാലിലെ സ്കൂളില്‍ എത്തിയപ്പോഴാണ് ബാഗ് എടുക്കാന്‍ മറന്ന കാര്യം ഇവരറിയുന്നത്. പരീക്ഷയ്ക്കുള്ള ബെല്‍ മുഴങ്ങാന്‍ മിനിട്ടുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. കുട്ടികള്‍ ഉടന്‍ ചെന്ന് മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.
സ്റ്റേഷനില്‍ നിന്ന് ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡിപിസി സ്ട്രൈക്കേഴ്സിനെ വിവരമറിയിക്കുകയും അവര്‍ ഹോട്ടലിലെത്തി ഹാള്‍ ടിക്കറ്റ് കണ്ടെടുത്ത് സ്കൂളിലെത്തി വിദ്യാര്‍ഥികളെ ഏല്പിക്കുകയും ചെയ്തു.
ഹാള്‍ ടിക്കറ്റ് കിട്ടിയതോടെ വിദ്യാര്‍ഥികള്‍ക്ക് സമാധാനമായത്. അവര്‍ പോലീസുകാര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.