കാസര്‍ഗോഡ്: പ്രതിസന്ധികളുടെ നൂലാമാലകളില്‍പ്പെട്ട് മയിലാട്ടിയിലെ ഉദുമ ടെക്സ്റ്റൈല്‍ മില്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഇവിടെ ഉത്പാദിപ്പിച്ച 1.15 കോടി രൂപയുടെ നൂലാണ് വില്പന നടക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്നത്.
പ്രതിമാസം ആറു ലോഡ് നൂല് കയറ്റിയിച്ചിരുന്ന സ്ഥാനത്ത് ഈ മാസം ഒറ്റ ലോഡ് പോലും പോയിട്ടില്ല. വൈദ്യുതി ബില്ലില്‍ ഒരു കോടിയോളം രൂപ കുടിശിക വന്നതോടെ കെഎസ്ഇബി നോട്ടീസ് നല്കി. ഇങ്ങനെ പോയാല്‍ അടുത്തമാസം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും. അധികൃതരുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ അതു സ്ഥാപനത്തിന്റെ താത്കാലിക അടച്ചുപൂട്ടലിലേക്ക് നയിക്കും.
2021-22 സാമ്പത്തികവര്‍ഷം മില്‍ 95 ലക്ഷം രൂപ പ്രവര്‍ത്തനലാഭം കൈവരിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പോലും മില്ലില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും കുറവുണ്ടായില്ല. ബി ഗ്രേഡ് നിലവാരമുള്ള മികച്ച നൂലാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ഇവിടുത്തെ നൂല് വാങ്ങാന്‍ മുന്‍കൂര്‍ പണം നല്കുന്ന കമ്പനികളുമുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി പ്രധാന തുണി ഉത്പന്ന നിര്‍മാണ കമ്പനികളൊന്നും ഇവിടേക്ക് വരുന്നില്ല. ഈ മേഖലയില്‍ നിലനില്‍ക്കുന്ന വ്യാപാര പ്രതിസന്ധിയാണ് കാരണം. മഹാരാഷ്ട്രയാണ് പ്രധാന വിപണി. കിലോയ്ക്ക് 274 രൂപ നിരക്കിലാണ് ഒടുവില്‍ വില്പന നടത്തിയത്. ഇതിലും ഒരു രൂപ കുറച്ച് കഴിഞ്ഞമാസം കുറച്ച് നൂല് വിറ്റിരുന്നു. ഇങ്ങനെ ലഭിച്ച പണം ജീവനക്കാരുടെ ശമ്പളത്തിനാണ് ചെലവഴിച്ചത്. നിലവില്‍ കുടിശികയില്ലെങ്കിലും ഉത്പാദിപ്പിച്ച നൂല് വിറ്റഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തമാസം മുതല്‍ ശമ്പളം മുടങ്ങും.
തൊണ്ണൂറു ശതമാനത്തിലേറെ ഉത്പാദനക്ഷമത ഉണ്ടായിട്ടും നടപ്പുസാമ്പത്തിക വര്‍ഷം നഷ്ടം ഏകദേശം 1.90 കോടി രൂപ വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 16.90 കോടിയുടെ നൂലാണ് വിറ്റത്.
80 ശതമാനം വരുമാനം അസംസ്കൃത വസ്തുക്കള്‍ക്കും 20 ശതമാനം വൈദ്യുത ചാര്‍ജിനും ശമ്പളത്തിനും ഇവിടെ ചെലവഴിക്കേണ്ടിവരുന്നു. വൈദ്യുതിചാര്‍ജും ശമ്പളവും ഒരുമിച്ച് നല്കാന് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ശമ്പളം മുടങ്ങാതെ നല്കിയപ്പോള് വൈദ്യുതി ബില്‍ അടയ്ക്കുന്നത് മുടങ്ങി. 21 ലക്ഷം രൂപയാണ് പ്രതിമാസ വൈദ്യുതബില്‍.
കെട്ടിക്കിടക്കുന്ന നൂല് വിറ്റഴിക്കാനും വൈദ്യുതി കണക്ഷന് വിച്ഛേദിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉടനുണ്ടാകുമെന്നും സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു.