മട്ടന്നൂർ : എല്ലാ കാലത്തും തലയിൽ ചുമടെടുക്കാൻ പറ്റില്ലെന്നും ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ പുതിയ രീതികൾ കൊണ്ടുവരണമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.അതിന് വേണ്ട പരിശീലനം നൽകണം. ട്രേഡ് യൂണിയനുകൾ റിക്രൂട്ടിംഗ് ഏജൻസിയല്ല. തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ നിയമപരമായ അവകാശങ്ങൾക്ക് വേണ്ടി നിൽക്കാനും ട്രേഡ് യൂണിയനുകൾക്ക് അവകാശമുണ്ട്. പക്ഷേ, ആര് പണിയെടുക്കണം, ആരെ എടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ഥാപനം നടത്തുന്നവർക്കുള്ളതാണ്. ഇതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. നിയമപരമായ വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും ഉദ്യോഗസ്ഥ രംഗത്തും ട്രേഡ് യൂണിയൻ രംഗത്തും മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.