ആലക്കോട്: ആലക്കോട് ഇന്ന് നടക്കുന്ന കർഷക ജ്വാലയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലശേരി അതിരൂപത കെസിവൈഎം, ആലക്കോട്, മേരിഗിരി, വായാട്ട്പറന്പ് ഫൊറോന യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ തേർത്തല്ലി മുതൽ കരുവഞ്ചാൽ വരെ ബൈക്ക് റാലി നടത്തി. തേർത്തല്ലിയിൽ
മേരിഗിരി ഫൊറോന വികാരി ഫാ.ജോയി മഠത്തിമ്യാലിൽ കെസിവൈഎം അതിരൂപത വൈസ് പ്രസിഡന്റ് റിജു മാത്യു, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അമൽ ജോയി കൊന്നക്കൽ, ഫൊറോന പ്രസിഡന്റുമാരായഅഖിൽ കളപ്പുര, ജിബിൻ ജൂണോ എന്നിവർക്ക് പതാക കൈമാറിക്കൊണ്ട് റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു. റാലിക്ക് രയറോം, നെല്ലിപ്പാറ, ആലക്കോട്
ടൗണുകളിൽ സ്വീകരണം നൽകി. കരുവൻചാലിൽ നടന്ന സമാപന സമ്മേളനം എകെസിസി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി പുഞ്ചക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഫാ.ഫിലിപ്പ് കവിയിൽ, ഫാ.ജിൻസ് വാളിപ്ലാക്കൽ, ഫാ. നിധിൻ പുഞ്ചത്തറപ്പേൽ, ഫാ. ജിൻസ് പ്ലാവ്നിൽക്കുംപറമ്പിൽ, ഫാ. ജോസഫ് ഈനാച്ചേരിൽ,ഫിലിപ്പ് വെളിയത്ത്, ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു.
ചെന്പേരി: ആലക്കോട് നടത്തുന്ന കർഷക പ്രതിഷേധ ജ്വാലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസ് ചെമ്പേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പേരി ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജ്വാല തെളിയിക്കലും പൊതുയോഗവും നടത്തി. ചെമ്പേരി ഫൊറോന വികാരി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ചെമ്പേരി മേഖലാ ഡയറക്ടർ ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ജിമ്മി അയിത്തമറ്റം, രൂപതാ സെക്രട്ടറി ഏബ്രഹാം ഈറ്റക്കൽ, ഷീബ തെക്കേടത്ത്, ജോളി കാരക്കുന്നേൽ, കത്തോലിക്കാ കോൺഗ്രസ് യൂത്ത് കോ-ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, ബാബു ആക്കാട്ടയിൽ എന്നിവർ പ്രസംഗിച്ചു.