വിതുര: തൊളിക്കോട് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിനോടു ചേർന്നു മാലിന്യപ്ലാന്റും ശ്മശാനവും നിർമിക്കാൻ ശ്രമമെന്നു പരാതി.
തേവൻപാറ വാർഡിലെ മേലെതുരുത്തി പേരിനാട്ട് പ്ലാന്റി നും ശ്മശാനത്തിനും സ്ഥലം വാങ്ങുന്നതിനു ഭരണസമിതി അറിയാതെ പ്രസിഡന്റ് ഏകപക്ഷീയമായി നീക്കം നടത്തുന്നതായാണ് ആക്ഷേപം. ഇതിനെതിരേ ജനകീയ കൂട്ടായ്മ ചേർന്ന് ആക്ഷൻ കൗൺസിലിനു രൂപം നൽകി.
ഭരണകക്ഷി അംഗവും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ അനുതോമസ്, മറ്റ് അംഗങ്ങളായ എൻ.എസ്.ഹാഷിം, തോട്ടുമുക്ക് അൻസർ, ഫസീല അഷ്കർ, ഷെമി ഷംനാദ്, ചായം സുധാകരൻ, ബി.പ്രതാപൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനകീയ കൂട്ടായ്മ ചേർന്നത്. ആക്ഷൻ കൗൺസിൽ രൂപീ കരണത്തിനുശേഷം തുരുത്തി ജംഗ്ഷനിൽനിന്ന് തൊളിക്കോട് ടൗൺവരെ നടന്ന പ്രതിഷേധ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.
തുടർന്നു നടന്ന പ്രതിഷേധ യോഗം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വൈ.എം. സുധീർ അധ്യക്ഷനായി. അഷ്കർ തൊളിക്കോട്, ഷെമി ഷംനാദ്, എ.ഹാഷിം, കെ.എൻ.അൻസർ, പൊരിയക്കാട് മണികണ്ഠൻ, പേരിനാട് ഷറഫുദ്ദീൻ, പി.പുഷ്പാംഗദൻനായർ തുടങ്ങിയവർ നേതൃത്വം നൽകി.
കോൺഗ്രസ് പ്രതിനിധികൾക്കു പുറമെ പഞ്ചായത്ത് വൈസ് പ്രസിഡന്റും എൽജെഡി അംഗവുമായ ബി. സുശീല, ബിജെപി അംഗം തച്ചൻകോട് വേണുഗോപാൽ ഉൾപ്പെടെ ഒൻപത് പഞ്ചായത്തംഗങ്ങൾ ചേർന്ന് പ്രസിഡന്റിന്റെ തീരുമാനത്തിനെതിരേ പഞ്ചായത്ത് ഡയറക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചു.