കോട്ടയം: പത്രപ്രവർത്തക പെൻഷൻ പദ്ധതിയുടെ നിയമാവലിയിൽ നിഷ്ക്കർഷിച്ചതു പോലെ ആശ്രിത പെൻഷൻ തുക നിലവിലുള്ള പത്രപ്രവർത്തക പെൻഷൻ തുകയുടെ പകുതിയായി വർധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വിവിധ കാരണങ്ങളാൽ പകുതി പെൻഷൻ തുക മാത്രം ലഭിക്കുന്നവരുടെ പെൻഷൻ ഫുൾ പെൻഷനായി വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ. മാധവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, കൺവീനർ എൻ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ ഫോറം മുൻ പ്രസിഡന്റ് ഡോ. നടുവട്ടം സത്യശീലൻ, വി. ജയകുമാർ, വിവിധ പുരസ്കാരങ്ങൾ ലഭിച്ച ചെറുകര സണ്ണി ജോസഫ്, സനൽ പി. തോമസ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.