തെള്ളകം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തെള്ളകം മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് സങ്കീര്ണശസ്ത്രക്രിയയിലൂടെ പുനര്ജന്മം.
അമ്മഞ്ചേരി സ്വദേശിനിയും നഴ്സിംഗ് വിദ്യാര്‍ഥിനിയുമായ അലീന മരിയ ജോസഫാ (22)ണ് കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തെള്ളകം ആശുപത്രിയില്‍ ചികിത്സ തേടിയത്. വലതു തുടയെല്ലിനു ഗുരുതരമായ പരിക്കും ഇരുകാലുകളിലെയും പാദങ്ങളിലെയും മാംസപേശികള്‍ അസ്ഥിയി ൽ നിന്നു വേര്‍പെട്ട നിലയിലുമായിരുന്നു.
വിവിധ ഘട്ടങ്ങളായുള്ള ഓര്‍ത്തോപീഡിക് സര്‍ജറിയും പ്ലാസ്റ്റിക് സര്‍ജറിയും നടത്തി തുടയെല്ലും പാദത്തിലെ ഓടിഞ്ഞ എല്ലുകളും കമ്പിയിട്ട് ഉറപ്പിച്ചശേഷം നഷ്ടപ്പെട്ട ദശയും മാംസവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നെടുത്ത് പിടിപ്പിച്ചാണ് ചികിത്സ പൂര്‍ത്തിയാക്കിയത്.
ഓര്‍ത്തോവിഭാഗം മേധാവി ഡോ. വി. രാജേഷ്, ഡോ. ബാലവിഷ്ണു, പ്ലാസ്റ്റിക് സര്ജന് ഡോ. ഡിമ്മി ഹാരോള്‍ഡ്, അനസ്തെറ്റിസ്റ്റ് ഡോ. ജോണ്സണ്, ഡോ. സീന വി. ചെറിയാന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ടെക്നിഷന്‍ അശ്വിന്, ഒടി ഇന്‍ചാര്‍ജ് സുജ, സ്റ്റാഫുമാരായ വിന്‍സി, ഷാര്‍ലറ്റ്, സിജോ, വിദ്യ, നിസ എന്നിവര്‍ പങ്കെടുത്തു.