വിൻഡ്സർ/ഒന്റാരിയോ: 25 വർഷങ്ങളായി ഒന്റാരിയോയിലെ വിൻഡ്സറിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ വിൻഡ്സർ മലയാളി അസോസിയേഷന്റെ, പ്രഥമ വനിത പ്രസിഡന്റായി റാണി താമരപ്പള്ളിൽ തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് മഹാമാരിയിൽ കഴിഞ്ഞ 2 വർഷങ്ങളായി ഞരുങ്ങിയ സംഘടന, ഇത്തവണത്തെ ഇരുപത്തിയഞ്ചാം വാർഷികം വളരെ ആഘോഷമായി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡൻറ് റാണി താമരപള്ളി പറഞ്ഞു.
സാധാരണ ജനുവരിയിലാണ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നത്, പക്ഷേ കോവിഡ് മഹാമാരി കാരണം, ഈ വർഷം ഒക്ടോബറിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്ന് വൈസ് പ്രസിഡൻറ് ജസ്റ്റിൻ മാത്യു പറഞ്ഞു.
സംഘടനയുടെ പ്രസിഡന്റ് റാണി താമരപള്ളിക്കൊപ്പം, വൈസ് പ്രസിഡന്റായി ജസ്റ്റിൻ മാത്യുവും, സെക്രട്ടറിയായി അൻവർ സയ്യിദ് മുഹമ്മദും, ട്രഷററായി ബിൻസണ് ജോസഫും, ജോയിൻറ് സെക്രട്ടറിയായി ജിനു ബിജോയിയും, ജോയിൻറ് ട്രഷററായി അനൂപ് ചാമക്കാലയും തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ ഈ വർഷാവസാന പരിപാടിയായി ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ കെങ്കേമമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 10ന് മഗ്ഗ്രിഗർ കൊളംബിയൻ ക്ലബിൽ വെച്ച് നടത്താനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പരിപാടികളുടെ മുഖ്യ ആകർഷണം ജസ്റ്റിൻ മാത്യു സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമയാണ്.
കൂടുതൽ വിവരങ്ങൾക്കും സംഘടനയിൽ അതിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹമുള്ളവർ, താഴെക്കൊടുത്തിരിക്കുന്ന നന്പറുകളുമായി ബന്ധപ്പെടുക:
റാണി താമരപള്ളിൽ (519)8166418
ജസ്റ്റിൻ മാത്യു (519) 992 0015
അൻവർ സയ്യിദ് മുഹമ്മദ് 5198166418
ബിൻസണ് ജോസഫ് (519)991 4370
വിനോദ് കൊണ്ടൂർ ഡേവിഡ്