പന്മന : എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരണ കാലം മുതല്‍ 2013 വരെയുള്ള ഭാരവാഹികള്‍ ഒരുമിച്ചെത്തി അന്‍പത് പതാകകള്‍ വാനിലേക്കുയര്‍ത്തിയത് ശ്രദ്ധേയമായി. ചവറ പന്മന ചാമ്പക്കടവ് പാലത്തിലാണ് എസ് എസ് എഫ് ചവറ ഡിവിഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
സിറാജുദീന്‍ അഹ്സനി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് ഷംസുദീന്‍ പൂവഞ്ചേരില്‍, സെക്രട്ടറിമാരായ അസ്ഹര്‍ കൊട്ടുകാട്, ഗുല്‍സാര്‍ പന്മന, ബദറുദീന്‍ തേവലക്കര, എസ് വൈ എസ് സോണ്‍ സെക്രട്ടറിമാരായ അര്‍ഷാദ് വടക്കുംതല, ഷിഹാബ് കുറ്റിവട്ടം, എസ്എസ്എഫ് ജില്ലാ സെക്രട്ടറി റാഷിദ് കൊട്ടുകാട്, ജില്ലാ ഭാരവാഹികളായ സുലൈമാന്‍ കൊട്ടുകാട്, നാദര്‍ഷ മുകുന്ദപുരം, ശാഫി ഫാളിലി, ഷെഹിന്‍ഷാ ജൗഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍കാല ഭാരവാഹികള്‍ പതാകയുയര്‍ത്തിയ ശേഷം വിദ്യാര്‍ഥി റാലിയോടെയാണ് പരിപാടികള്‍ സമാപിച്ചത്. വിവിധ തലമുറയിലുള്ള പ്രവര്‍ത്തകര്‍ ഒരുമിച്ചെത്തിയത് ആവേശകരമായി. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന സമ്മേളനം ഏപ്രില്‍ 29ന് കണ്ണൂരിലും ദേശീയ സമ്മേളനം നവംബര്‍ 24, 25, 26 തീയതികളില്‍ മുംബൈയിലും നടക്കും.