മുക്കൂട്ടുതറ: കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച പാണപിലാവ് കരിമാലിപ്പുഴ കെ.എം. അനിൽകുമാർ (സജി - 55) ന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ സംസ്കരിക്കും. കഴിഞ്ഞ ദിവസം മുക്കൂട്ടുതറ എംഇഎസ് കോളജിന് സമീപമായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിച്ച അനിൽകുമാർ വളവിൽ മണലിൽ തെന്നി വീഴുകയും പിന്നാലെ വന്ന കാർ ശരീരത്തിലൂടെ കയറി ഇറങ്ങി ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയുമായിരുന്നു.ഭാര്യ സുശീല മുണ്ടക്കയം പുതുപ്പറമ്പിൽ കുടുംബാംഗം. മകൻ: അജേഷ്.