പനമരം: തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്യ കോളനിയിലെ ചന്തുവാണ്(47) മരിച്ചത്. വീടിനടുത്ത് കൈത്തോട്ടില്‍ മരിച്ചനിലയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വള്ളിയൂര്‍ക്കാവ് ഉത്സവത്തിനെന്നുപറഞ്ഞ് ശനിയാഴ്ച രാത്രി വീട്ടില്‍നിന്നു പോയതാണ്. ഭാര്യ: ബിന്ദു. മക്കൾ: സതീശന്, സനീഷ്, അമൃത.