കോട്ടയം: ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ കുറയ്ക്കണമെന്നും ചെറുകിട വ്യാപാരികള്‍ക്ക് പഴയ ഹാള്‍ മാര്ക്കിംഗിനു പുറമേ പുതിയ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി പതിപ്പിക്കുമ്പോള്‍ റിബേറ്റ് അനുവദിക്കണമെന്നും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്. ഹാള്‍ മാര്‍ക്കിംഗ് ചാര്‍ജിന് സ്ലാബ് സിസ്റ്റം പരിഗണിക്കണമെന്നും അസോസിയേഷന് കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ കോട്ടയം ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഹാള്‍ മാര്‍ക്കിംഗ്, ജിഎസ്ടി സംബന്ധിച്ചുള്ള അറിവ് സെമിനാര്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ബിന്ദുമാധവ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഇടിമണ്ണിക്കല്‍ അധ്യക്ഷത വഹിച്ചു.
ജ്വല്ലറി ജീവനക്കാരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയും സ്വര്‍ണപ്പണിക്കാര്‍ക്കും മറ്റ് അശരണരായ സാധുക്കള്ക്കുമുള്ള ചാരിറ്റി പദ്ധതിയും ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഇടിമണ്ണിക്കല്‍ പ്രഖ്യാപിച്ചു. സംഘടന ഭാരവാഹികളായ ചാക്കോ പീറ്റര്‍ ശ്രാന്പിക്കല്, വില്‍സണ്‍ ഇട്ടിയവിര, ലിബി മൂഴയില്‍, നസീര്‍ പുന്നക്കല്‍, കണ്ണന് ശരവണ എന്നിവര്‍ പ്രസംഗിച്ചു.
ഹാള്‍ മാര്‍ക്കിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ജയിംസ് ജോസ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ടോണി സി. കല്ലുകളം, ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിഷേന് സംസ്ഥാന സെക്രട്ടറി വിനോദ് മാത്യു കൊച്ചീത്ര എന്നിവര്‍ സെമിനാര്‍ നയിച്ചു.