അബുദാബി: ഇന്ത്യയിലേക്ക് ഏതെങ്കിലും സാഹചര്യത്തിൽ മടങ്ങേണ്ടി വന്നാൽ സിബിഎസ് ഇ അധികൃതരുടെ അനുമതിക്കായി കാത്തു നിൽക്കാതെ തന്നെ നാട്ടിലെ സ്കൂളുകളിൽ പ്രവേശനം നൽകുമെന്ന് പുതിയ പ്രഖ്യാപനം.
യുഎഇയിൽ വിവിധ വിദേശരാജ്യങ്ങളുടെ സിലബസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇനി നാട്ടിൽ സിബി എസ്സി സിലബസിലുള്ള സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന തീരുമാനമാണ് സിബിഎസ്സി അധികൃതർ എടുത്തിരിക്കുന്നത്. നാട്ടിലെ സ്കൂളുകളിൽ സിബിഎസ്സിയുടെ മുൻകൂർ അനുമതി ഇല്ലാതെ തന്നെ പ്രവേശനം ലഭിക്കുന്ന രീതിയിലാണ് പുതുതായി ഏർപ്പെടുത്തിയിരിക്കുന്നത്.
വിദേശ സിലബസുകളുമായുള്ള സിബിഎസ്സിയുടെ തത്തുല്യ ക്ലാസുകളിലേക്കു കുട്ടികൾക്ക് പ്രവേശനം നൽകാം. ഏതെങ്കിലും സിലബസ് പട്ടികയിൽ ഉൾപെട്ടിട്ടില്ലെങ്കിൽ കുട്ടികൾക്ക് താൽക്കാലിക അഡ്മിഷൻ നൽകിയശേഷം ബോർഡിൽ നിന്നും അനുമതി വാങ്ങിയാൽ മതിയാകും. നിരവധി കുടുംബങ്ങൾ വിവിധ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങുന്ന സാഹചര്യത്തിൽ കുട്ടികളുടെ അഡ്മിഷൻ നടപടികൾ ലഘൂകരിക്കണമെന്ന ആവശ്യം യുഎഇയിലെ സ്കൂളുകളും മാതാപിതാക്കളും ഉയർത്തിയിരുന്നു.
അനിൽ സി. ഇടിക്കുള