അബുദാബി: ഇൻഡോർ പരിപാടികളിലും 80 ശതമാനം ശേഷിയിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിനു അനുമതി നൽകി കൊണ്ട് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അബുദാബി ദുരന്തനിവാരണ സമിതിയാണ് പുതിയ ഇളവുകൾ അറിയിച്ചിരിക്കുന്നത്.
ഇൻഡോർ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ സ്ഥലത്തിന്റെ 80 ശതമാനം ശേഷിയിൽ ആളുകൾക്ക് പ്രവേശിക്കാം. അൽഹൊസൻ ആപ്പിൽ പച്ച നിറവും, 96 മണിക്കൂറിനുള്ളിലെ പിസിആർ പരിശോധനാഫലവും നിർബന്ധമാണ്. വെഡിംഗ് ഹാളുകളുടെ 60 ശതമാനം ശേഷിയിലാണ് ആളുകൾക്ക് പ്രവേശനം നൽകുന്നത്. എന്നാൽ ഇൻഡോർ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഓപ്പണ്‍ എയർ സ്ഥലങ്ങളിലാണെങ്കിൽ പരമാവധി 300 പേർക്കും വീടുകളിൽ നടക്കുന്ന വിവാഹ പരിപാടികളിൽ പരമാവധി 60 പേർക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അൽഹൊസൻ ആപ്പിൽ പച്ച നിറവും, 96 മണിക്കൂറിനുള്ളിലെ പിസിആർ പരിശോധനാഫലവും നിർബന്ധമാണ്.
അനിൽ സി. ഇടിക്കുള