കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കുടുംബശ്രീയുടെ കാപ്പിക്കട വരുന്നു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നല്കുന്ന സാമ്പത്തിക സഹായത്തോടെയുള്ള ലഘുഭക്ഷണശാല ഈ മാസം സ്റ്റാന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിക്കും. തൊഴില്‍സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് വാര്‍ഷിക പദ്ധതിയില്‍ വനിതാ സ്വയംതൊഴില്‍ പദ്ധതിക്കായി ഫണ്ട് വകയിരുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറയുന്നു.
രണ്ടര ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് നല്‍കിയിട്ടുള്ളത്. ബാങ്ക് വായ്പ ലഭ്യമാക്കി ബാക്കിയുള്ള ചെലവിന് പ്രയോജനപ്പെടുത്തിയാണ് കുടുംബശ്രീ അംഗങ്ങള്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
ഡേ ഫ്രഷ് എന്ന പേരിലാണ് പഞ്ചായത്ത് പദ്ധതിക്കു ലക്ഷ്യമിട്ടത്. പഞ്ചായത്തിലെ രണ്ട്, 13 വാര്‍ഡുകളില്‍നിന്നുള്ള രണ്ട് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.
പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ ബൈപാസ് റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപമായാണ് കടയുടെ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുന്നത്.