ഈരാറ്റുപേട്ട: നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്യാൻകെയർ എന്ന പ്രോഗ്രാമിന്റെ ഭാഗമായി കാൻസർ രോഗനിർണയ ക്യാമ്പ് ഈരാറ്റുപേട്ട നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി. പഞ്ചായത്ത് അംഗം ഡോ. സഹല ഫിർദൗസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുള്‍ ഖാദർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. രശ്മി, പി.എം. അബ്ദുള്‍ ഖാദർ, ഫാത്തിമ സുഹാന ജിയാസ്, ഹെൽത്ത് ഇൻസ്പെക്ടർ ജോസ്, സിസ്റ്റർ ഹലീമ എന്നിവർ പ്രസംഗിച്ചു.
ആശാപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ഹരിതകർമസേനാ പ്രവർത്തകർ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർചികിത്സകൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ചും നഗരസഭ ആലോചിക്കുന്നുണ്ടെന്ന് ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ അറിയിച്ചു.