ദുബായ്: ആഘോഷങ്ങൾ നിറഞ്ഞ ഡിസംബർ മാസത്തിൽ എക്സ്പോ നഗരിയിൽ പ്രവേശിക്കാൻ അത്യാകർഷക നിരക്കിൽ ഫെസ്റ്റിവൽ പാസ് പ്രഖ്യാപിച്ച് സംഘാടകർ. 95 ദിർഹം നൽകിയാൽ ഡിസംബർ 31 വരെ എക്സ്പോ നഗരിയിലേക്ക് എത്ര തവണ വേണമെങ്കിലും പ്രവേശനം നടത്താൻ അനുവദിക്കുന്ന പാസാണ് നൽകുന്നത്.
വർണാഭമായ ദേശീയദിനാഘോഷങ്ങളും ക്രിസ്മസ് ആഘോഷങ്ങളും സംഗീതമയമായ സാംസ്കാരിക സംഗമങ്ങളും കൊണ്ട് നിറഞ്ഞ ഡിസംബർ മാസത്തിൽ എക്സ്പോ 2020 നഗരിയിൽ പ്രവേശിക്കുന്നതിനാണ് ഫെസ്റ്റിവൽ പാസ് പുറത്തിറക്കിയിരിക്കുന്നത്. 95 ദിർഹമാണ് നിരക്ക്. ഒരു മാസത്തേക്ക് പരിമിതികൾ ഇല്ലാത്ത പ്രവേശനമാണ് ഫെസ്റ്റിവൽ പാസ് നൽകുന്നത്.
ഫെസ്റ്റിവൽ പാസ് എടുക്കുന്നവർക്ക് 10 സ്ഥലങ്ങളിൽ വരെ മുൻകൂട്ടി ക്യു ബുക്ക് ചെയ്യുന്നതിനും ആവശ്യമെങ്കിൽ 150 ദിർഹം നൽകി എക്സ്പോ തീരും വരെയുള്ള സീസണ് പാസാക്കി മാറ്റുന്നതിനും അവസരം നൽകിയിട്ടുണ്ട്. ഗ്രാമി അവാർഡ് ജേതാക്കളായ അലീക കീ , എ.ആർ റഹ്മാൻ, എമിറാത്തി സംഗീതജ്ഞ ഏയ്ദാ അൽ മെൻഹാലി, ഫാത്മ സഹറത് അലൈൻ തുടങ്ങിയവരുടെ സംഗീത പരിപാടികൾ , പ്രൗഢമായ ദേശീയ ദിനാഘോഷങ്ങൾ, ക്രിസ്മസ് പരിപാടികൾ എന്നിവയാണ് ഡിസംബർ മാസത്തിൽ എക്സ്പോ നഗരിയിൽ നടക്കുക . ഡിസംബറിലെ മഞ്ഞു കാലത്തേ അനുസ്മരിക്കും വിധം അൽ വാസൽ പ്ലാസ , ജൂബിലി സ്റ്റേജ്, മില്ലേനിയം ആംഫി തീയറ്റർ, അൽ ഫൊർസാൻ പാർക്ക് എന്നിവിടങ്ങളിൽ ശിശിര കാലത്തിന്റെ മാസ്മരികത സൃഷ്ട്ടിക്കുന്ന അലങ്കാരങ്ങൾ കൊണ്ട് നിറയുമെന്നും അറിയിച്ചിട്ടുണ്ട്.
അനിൽ സി ഇടിക്കുള