കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് കൃഷിഭവനുകളും കർഷകസംഘങ്ങളും മുഖേന കഴിഞ്ഞ വർഷം വിതരണം ചെയ്ത വാഴവിത്തുകളിലും കിഴങ്ങുവർഗ കിറ്റുകളിലും വൻ അഴിമതി നടന്നതായ ഭരണസമിതി അംഗത്തിന്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഭരണസമിതി അംഗം ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടപ്പോൾ മറ്റു ഭരണസമിതി അംഗങ്ങൾ അതിനോട് പ്രതികരിക്കാതിരുന്നത് അഴിമതി നടന്നതിന്റെ വ്യക്തമായ തെളിവാണ്.
വിതരണം ചെയ്ത വാഴവിത്തുകളുടെയും കിഴങ്ങുവർഗ കിറ്റുകളുടെയും എണ്ണം പെരുപ്പിച്ചു കാണിച്ചും ഗുണനിലവാരം ഇല്ലാത്ത വിത്തുകൾ നൽകിയുമാണ് ക്രമക്കേടുകൾ നടന്നിരിക്കുന്നത്. ഇതിനു മുന്പും ഈ ഭരണസമിതിയുടെ കാലത്തുതന്നെ സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുള്ളതാണ്. കർഷകരുടെ പേര് പറഞ്ഞുകൊണ്ട് തീവെട്ടിക്കൊള്ളയാണ് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്നതെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
അഴിമതി ആരോപണത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടിയെടുക്കാൻ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ തയാറാകണമെന്നും അല്ലാത്തപക്ഷം വിജിലൻസിൽ പരാതി നൽകുമെന്നും ബ്ലോക്ക് പഞ്ചായത്തിന് മുമ്പിൽ സമരം നടത്തുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിജു പത്യാല അറിയിച്ചു.