മുണ്ടക്കയം: മല അരയ മഹാസഭയുടെ നേതൃത്വത്തിൽ അന്തർദേശീയ ഗോത്ര കലാമേള ഏപ്രിലിൽ മുരിക്കുംവയൽ ശ്രീ ശബരീശ കോളജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലോക ഗോത്രജനതയുടെ പൈതൃകവും സാംസ്കാരിക പ്രത്യേകതകളും കലകളും ചർച്ച ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള വേദിയാണ് അന്തർദേശീയ ഗോത്ര കലാമേള.
മലഅരയ മഹാസഭയുടെ നേതൃത്വത്തിൽ കോട്ടയം, എറണാകുളം, പത്തനംതിട്ട , ഇടുക്കി, വയനാട് ജില്ലകളിൽ പ്രവർത്തിക്കുന്ന ബാലസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരം കുട്ടികൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗോത്ര കലാരൂപങ്ങൾ അവതരിപ്പിക്കും. കൂടാതെ ആഫ്രിക്ക, അമേരിക്ക, ഓസ്ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഗോത്ര ജനസമൂഹങ്ങളുടെ ആഗോള കലാരൂപങ്ങൾ പരിശീലിച്ച് പൈതൃക വേഷവിധാനങ്ങളോടെ വേദിയിൽ അവതരിപ്പിക്കും. ആയിരക്കണക്കിന് പ്രവർത്തകർ മേളയിൽ പങ്കാളിയാകും.
വിളംബര ജാഥയുടെ ഭാഗമായി ഗോത്ര കലാരൂപ ഫ്ലാഷ് മോബുകൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മലഅരയ ബാലസഭാ പ്രവർത്തകർ അവതരിപ്പിക്കും. അന്യംനിൽക്കുന്ന ഗോത്ര സാംസ്കാരികതകൾ സംരക്ഷിക്കുന്നതിനും രേഖപെടുത്തുന്നതിനും പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ മുന്നേറ്റമാണ് ഗോത്ര കലാമേളയെന്ന് സഭാ ജനറൽ സെക്രട്ടറി പി.കെ. സജീവ് പറഞ്ഞു. മല അരയ ബാലസഭയുടെ പതിനെട്ടാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ഗോത്ര കലാമേള നടക്കുന്നത്. നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ചേർന്ന പോഷകസംഘടനാ നേതൃയോഗത്തിലാണ് അന്തർദേശീയ ഗോത്ര കലാമേളയുടെ തീരുമാനം.