ചന്ദനക്കാംപാറ: ഷിമോഗ കോളനി സെന്റ് ജോസഫ്സ് ദേവാലയത്തിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ.ജോസഫ് ചാത്തനാട്ട് കൊടിയേറ്റി.
രണ്ടു ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ.ഷിജു പാലിയത്തിൽ ഒഎഫ്എം, ഫാ.ആന്റണി കള്ളികാട്ട് സിഎസ്ടി എന്നിവർ നേതൃത്വം നൽകി. സമാപന ദിനമായ ഇന്ന് വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവക്ക് ഫാ.റോസൻ എസ്ജെ മുഖ്യകാർമികത്വം വഹിക്കും. നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയെ തുടർന്ന് പാച്ചോർ നേർച്ചയുമുണ്ടായിരിക്കും.