വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന ഇടവക നിർധനരായ കുടുബങ്ങൾക്ക് വേണ്ടി നിർമിച്ചു നൽകുന്ന വീടുകളിൽ മൂന്നെണ്ണത്തിന്റെ ആശീർവാദവും താക്കോൽദാനവും ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് നിർവഹിച്ചു. ഇടവക വികാരി റവ.ഡോ തോമസ് തെങ്ങുപള്ളിൽ, അസി.വികാരി ഫാ. എബിൻ വഴക്കുഴ, ഫാ. ജിൻസ് പ്ലാവുനിൽക്കുംതടത്തിൽ, ഫാ. ജോയിസ് കാരിക്കാതടത്തിൽ, ഫാ, ഫിലിപ്പ് മുട്ടുമണ്ണിൽ എന്നിവർ പങ്കെടുത്തു. സിഎംആർ വില്ലാ പ്രോജക്ട് സൗജന്യമായി നിർമിച്ച ഒരു വീടിന്റെ താക്കോൽ ദാനം ആർഡി ഇ.പി മേഴ്സി നിർവഹിച്ചു. മാത്യു പുത്തൻപുര, ജേക്കബ് വളയത്ത്, തോമസ് ഇടമറ്റം, ജോസ് കുന്നേൽ, ജയ്സൺ അട്ടാറമാക്കൽ, ലൂക്കോസ് പുല്ലൻകുന്നേൽ, മാത്യു പൂനാച്ചിയിൽ, റെസ്റ്റിൻ ചെറിയ മുക്കട എന്നിവർ നേതൃത്വം നൽകി. ഇടവക നിർമ്മിച്ചു കൊണ്ടിരിക്കുന്ന നാലാമത്തെ വീടിന്റെ പണി പുരോഗമിച്ചു വരികയാണ്.