ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചേമങ്ങാട് തോടിനു കുറുകെ വിസിബി കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന് 75 ലക്ഷം രൂപയുടെയും, മീന്കുഴിചാലില് വളക്കൈ തോടിനു കുറുകെ വിസിബി കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. ജലസേചന വകുപ്പിന്റെ 2022-23 വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
പ്രസ്തുത പദ്ധതികള്‍ യഥാര്‍ത്ഥ്യമാകുന്നതോടുകൂടി കൃഷിക്കാവശ്യമായ ജലസേചനം ഉറപ്പ് വരുത്തുന്നതിനും ജലസേചന സൗകര്യങ്ങൾ വിപുലപെടുത്തുന്നതിനും സാധിക്കും. കൂടാതെ ഈ പ്രദേശത്തെ ഇരുകരകളിലും താമസിക്കുന്നക്കുന്നവര്ക്ക് ഈ പദ്ധതികള്‍ ഉപകാരപ്രദമാകുമെന്നും എംഎൽഎ പറഞ്ഞു.