ചപ്പാരപ്പടവ്: പൂണങ്ങോട് എഎൽപി സ്കൂൾ ദ്വിദിന സഹവാസ ക്യാന്പ് 'ഒപ്പരം കൂടാം' വാർഡ് മെംബർ സി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ അസൈനാർ പെരുവണ, മുരളീധരൻ മാവില, എം. ബാലകൃഷ്ണൻ, കെ.വി. കുഞ്ഞിരാമൻ, പി. അബ്ദുൾ ജബ്ബാർ, ദിനേഷ് കുമാർ തെക്കുമ്പാട് എന്നിവർ ക്ലാസെടുത്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ പി.വി സജീവൻ, മദർ പിടിഎ പ്രസിഡന്റ് എം. രശ്മി, എം. അബ്ദുൾ റസാഖ്, പി.പി. ജിഷ, എം.വി. ഷിജിന എന്നിവർ പ്രസംഗിച്ചു.