കണ്ണൂർ: കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യ ത്തിലുള്ള പ്രഥമ ജവഹർ ലൈബ്രറി ലിറ്റററി ഫെസ്റ്റ് ഏപ്രിൽ 24, 25, 26 തീയതികളിൽ കണ്ണൂരിൽ നടക്കും. ലിറ്റററി ഫെസ്റ്റ് ലോഗോ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന് നൽകി പ്രകാശനം ചെയ്തു.ജനറൽ കൺവീനർ എം.രത്നകുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ കൊയ്യാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പദ്മനാഭൻ, വി.പി. കിഷോർ, സി.വി. വിജയൻ, പി.കെ. പ്രേമരാജൻ തുടങ്ങിയവർ പങ്കെടുത്തു.