കണ്ണൂർ: തൊഴിലും കൂലിയും ഉറപ്പ് വരുത്തുക, കൂലി കുടിശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു 20 മുതല്‍ ഖാദി തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. തിരുവനന്തപുരത്ത് ഖാദി ബോര്‍ഡ് ഓഫീസ്, മറ്റ് ജില്ലകളില്‍ ഖാദി പ്രോജക്ട് ഓഫീസുകള്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ,ബോര്‍ഡ് ഇതര ഖാദി സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്നിലാണ് സത്യാഗ്രഹ സമരം നടക്കുക. മിനിമം കൂലി അതാത് മാസം നല്‍കുക, എല്ലാ ദിവസങ്ങളിലും മുടങ്ങാതെ തൊഴില്‍ ലഭ്യമാക്കുക , അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വ്യവസായ നവീകരണ പദ്ധതി ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾഉന്നയിച്ചാണ് സമരം.