ഫിലഡൽഫിയ: ഫിലഡൽഫിയായിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയായുടെ 2022 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി, ജോണ്സണ് മാത്യു, കൊച്ചുമോൻ വയലത്ത് എന്നിവർ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികളായി തോമസ് ചാണ്ടി (പ്രസിഡൻറ്), ജോണ്സൻ മാത്യു (സെക്രട്ടറി), കൊച്ചുമോൻ വയലത്ത് (ട്രഷറർ) , ജിജു കുരുവിള (ജെ.കെ) (വൈസ് പ്രസിഡൻറ്), ശ്രീജിത്ത് കോമത്ത് (ജോയിൻറ് സെക്രട്ടറി), സജു വർഗീസ് (അക്കൗണ്ടൻറ്), എന്നിവരെയും ശാലു പുന്നൂസ്, ജെയിംസ് പീറ്റർ (ബോർഡ് ഓഫ് ട്രസ്റ്റീസ്), തോമസ് കുട്ടി വർഗീസ് (ആർട്സ് ചെയർമാൻ), ലിബിൻ പുന്നശേരി (സ്പോർട്ട്സ്), സജിൽ വർഗീസ് (യൂത്ത്), രാജു ശങ്കരത്തിൽ (പബ്ലിസിറ്റി & പബ്ലിക്കേഷൻസ്), സന്തോഷ് ജോണ്‍ (എഡ്യുക്കേഷൻ & ഐറ്റി), ഫിലിപ്പ് ജോണ്‍ (മാപ്പ് ഐസിസി), സന്തോഷ് ഏബ്രഹാം (ചാരിറ്റി & കമ്യൂണിറ്റി), റോയ് വർഗീസ് (ലൈബ്രറി), സന്തോഷ് ഫിലിപ്പ് (ഫണ്ട് റേസിംഗ്), ബെൻസണ്‍ വർഗീസ് പണിക്കർ (മെന്പർഷിപ്പ്), മില്ലി ഫിലിപ്പ് (വുമണ്‍സ് ഫോറം) എന്നിവരും, കമ്മറ്റി മെംബേർസ് ആയി ജോണ്‍ സാമുവൽ, സുനോജ് മാത്യു, തോമസ് എം. ജോർജ്, നിബു ഫിലിപ്പ്, അലക്സ് അലക്സാണ്ടർ, സിജു ജോണ്‍, ഷാജി സാമുവൽ, സ്റ്റാൻലി ജോണ്‍, ജോസി ജോസഫ്, സോബി ഇട്ടി, റെബു റോയ്, ദീപു ചെറിയാൻ, എൽദോ വർഗീസ്, ജോസഫ് കര്യാക്കോസ്, സാം ചെറിയാൻ എന്നിവരും വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. വർഗീസ് പി. ഐസക്ക്, റിജി ജോർജ്ജ് , എന്നിവരാണ് ഓഡിറ്റേഴ്സ് . ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ കാലാവധി 2 വർഷം ആയതിനാൽ മുൻ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട സാബു സ്കറിയാ, ജോർജ് മാത്യു എന്നിവരും പുതിയ ഭരണസമതിൽ തുടരും.
പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ ഫിലഡൽഫിയ ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഇലക്ഷൻ നടത്തപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു സാബു സ്കറിയ, അലക്സ് അലക്സാണ്ടർ, ജോണ്സണ് മാത്യു എന്നിവർ ഇലക്ഷൻ കമ്മീഷണർമാരായി നേതൃത്വം നൽകി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ചാണ്ടി
സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമായ തോമസ് ചാണ്ടി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ ഈ വർഷത്തെ വൈസ്പ്രസിഡന്റായി പ്രവർത്തിക്കുന്നു. മാപ്പിന്റെ ഐറ്റി കോർഡിനേറ്റർ, ഫണ്ട് റേസിംഗ് ചെയർമാൻ, ട്രഷറാർ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള തോമസ് ചാണ്ടി, 2018 - 2019 കാലയളവിലെ ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ സെക്രട്ടറിയും, 2018 ലെ ഫോമാ കണ്വൻഷൻ ചെണ്ടമേളം കോർഡിനേറ്ററുമായിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഫിലാഡെൽഫിയായിൽ അറിയപ്പെടുന്ന സോഫ്റ്റ്വെയർ കണ്‍സൾട്ടന്റായി സേവനമനുഷ്ഠിക്കുന്നു.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്സൻ മാത്യു
നീണ്ട 27 വർഷക്കാലമായി മാപ്പിന്റെ വളർച്ചയ്ക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ജോണ്സണ് മാത്യു. മാപ്പിനെ സ്വന്തം ജീവനെപ്പോലെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഇദ്ദേഹം നിരവധിത്തവണ മാപ്പിന്റെ ബോർഡ് ഓഫ് ട്രസ്റ്റി, അക്കൗണ്ടന്റ്, ട്രഷറാർ, ലൈബ്രറി ചെയർമാൻ, കമ്മറ്റി മെന്പർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഫിലാഡൽഫിയ പാർക്കിംഗ് അതോറിറ്റി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്നു.
മാപ്പ് ട്രഷറാറായി വിജയിച്ച കൊച്ചുമോൻ വയലത്ത്
മാപ്പ് യൂത്ത് കോർഡിനേറ്ററായി രണ്ടുവർഷക്കാലം മികച്ച പ്രവർത്തനം കാഴ്ചവച്ച കൊച്ചുമോൻ വയലത്ത് , കോളജ് കാലഘട്ടത്തിത്തന്നെ സജീവ രാഷ്ട്രീയപ്രവർത്തകനായി തിളങ്ങിയിരുന്നു. യൂത്ത് കോണ്‍ഗ്രസിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം തിരുവല്ല മാർത്തോമ കോളജ് കഐസ്യു യൂണിറ്റ് പ്രസിഡന്റ്, കോളജ് ജനറൽ സെക്രട്ടറി,മാർത്തോമാ കോളജ് സ്പോർട്ട്സ് സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായി.
രണ്ടു വർഷക്കാലം ഫിലഡൽഫിയ എക്യൂമെനിക്കൽ കൗണ്‍സിലിന്റെ ചാരിറ്റി കോർഡിനേറ്ററായും, രണ്ടു വർഷം ഫിലാഡൽഫിയ മാർഷർ സ്ട്രീറ്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്റെ ട്രസ്റ്റിയായും സുത്യർഹ സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം, ഇന്റർ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ പ്രോഗ്രാം കോർഡിനേറ്ററായും, മാപ്പ് യൂത്ത് കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. ഡയാലിസിസ് സെന്ററിൽ ബയോ മെഡിക്കൽ ടെക്നീഷ്യനായി ജോലിചെയ്യുന്നു.
തങ്ങളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഫിലാഡൽഫിയയിലെ എല്ലാ നല്ലവരായ മാപ്പ് കുടുംബാംഗങ്ങൾക്കും തോമസ് ചാണ്ടി, ജോണ്സണ്, കൊച്ചുമോൻ ടീം നന്ദി രേഖപ്പെടുത്തി.
രാജു ശങ്കരത്തിൽ