കണ്ണൂർ: ലഹരിക്കെതിരേ കണ്ണൂര്‍ കോര്പറേഷന് നിര്‍മിച്ച ഹ്രസ്വചിത്രത്തിന്റെ റിലീസ് നാളെ നടക്കും. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ വൈകുന്നേരം 5.30 ന് മേയര്‍ ടി.ഒ. മോഹനന്റെ അധ്യക്ഷതയില്‍ ടി. പദ്മനാഭന് റിലീസ് ചെയ്യും.
സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ ഉപഹാരസമര്‍പ്പണം നടത്തും. കൗമാരക്കാരിലെ ലഹരിയോടുള്ള ആസക്തിയും അതിനെ ചൂഷണം ചെയ്യുന്നവരുടെയും കഥ പറയുന്ന ചിത്രമാണ് 'ഔട്ട് ഓഫ് സിലബസ്. ഇതിൽ അഭിനേതാക്കളായി മേയര്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവർ രംഗത്തുണ്ട്.
സി.കെ. സുജിത്തിന്റെ കഥയ് അനിലേഷ് ആർഷയാണ് തിരക്കഥ ഒരുക്കിയത്. ജലീൽ ബാദുഷയാണ് ചിത്രം സംവിധാനം ചെയ്തത്.