ആലക്കോട്: മനുഷ്യജീവന് സുരക്ഷിതമല്ലാത്ത നാട്ടിൽ മനുഷ്യന് സമാധാനമായി ജീവിക്കാൻ സാധിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണത്തിൽ പറഞ്ഞു. വന്യമൃഗങ്ങളുടെ ശല്യത്തിൽ മലയോര ജനതയുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടു.വീടിനുള്ളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.മനുഷ്യജീവന് സുരക്ഷിതത്വമല്ലാത്ത എന്ത് ജനാധിപത്യമാണ് ഇവിടെ ഉള്ളത്. മനുഷ്യ ജീവന് അടിസ്ഥാനപരമായി വേണ്ട സുരക്ഷിതത്വം നിഷേധിക്കപ്പെടുന്നു. ഇതിന് സർക്കാർ പരിഹാരം കണ്ടെത്തണം. ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ ഇടപെടേണ്ടതെന്നും റവ.ഡോ.ഫിലിപ്പ് കവിയിൽ പറഞ്ഞു.