ബെര്‍ലിന്‍ : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ മൂറോൻ കൂദാശ നവംബർ 28് ഞായറാഴ്ച ജർമനിയിലെ മാർ യാക്കോബിന്റെ ദയറായിൽ നടക്കും. കാസൽ നഗരത്തിനടുത്തുള്ള വാർബുർഗിലെ സെന്റ യാക്കോബ് ഫൊണ്‍ സാരുഗ് ആശ്രമത്തിലാണ് (Kloster Strasse 10, 34414 Warburg) കർമ്മങ്ങൾ നടക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിപാടി.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിലും മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെയും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടേയും സഹകാർമികത്വത്തിലുമാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
മലങ്കര സഭയെ പ്രതിനിധികരിച്ച് മലങ്കര മെത്രാപ്പോലീത്തയെ കൂടാതെ അഭിവന്ദ്യ കുര്യാക്കോസ് മോർ തെയോഫിലോസ്, അഭിവന്ദ്യ യൽദോ മോർ തീത്തോസ് എന്നീ പിതാക്ക·ാർ സംബന്ധിക്കും. എല്ലാവരേയും സ്നഹപൂർവം ക്ഷണിയ്ക്കുന്നതായി പള്ളിക്കമ്മറ്റി അറിയിച്ചു.
ജോസ് കുന്പിളുവേലിൽ
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ മൂറോൻ കൂദാശ ഞായറാഴ്ച ജർമനിയിൽ
09:57 PM Nov 27, 2021 | Deepika.com