കൊയിലാണ്ടി: നഗരസഭ കൗൺസിൽ യോഗത്തിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട അജണ്ടകൾ ചർച്ച കൂടാതെ ഏകപക്ഷീയമായി പാസാക്കിയതായി ബിജെപി കൗൺസിലർമാർ ആരോപിച്ചു. ഓഡിറ്റ് റിപ്പോർട്ടിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട അഴിമതി നിലനിൽക്കുമ്പോഴാണ് നഗരസഭയുടെ ജനാധിപത്യവിരുദ്ധമായ ഈ നടപടി.